SEED News

നാടൻ പ്ലാവിൻ തൈകൾ നട്ടുപിടിപ്പിച്ചു

ഉദിനൂർ : മാതൃഭൂമി സീഡ് പദ്ധതി ആരംഭിച്ചു പത്തു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി അന്താരാഷ്ട്ര ഓസോൺ ദിനാചരണ തോടനിബന്ധിച്ചു ജി എച് എസ് എസ് ഉദിനൂർ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലേക്കുള്ള പാതയോരത്തു ഗുണമേന്മയുള്ള പത്തു നാടൻ പ്ലാവിൻ തൈകൾ നട്ടുപിടിപ്പിച്ചു. തൃക്കരിപ്പൂർ ലയൺസ് ക്ലബ്ബിന്റെ വകയായാണ് പ്ലാവിൻതൈകൾ ലഭ്യമായത്. കേരളത്തിന്റെ ഔദ്യോഗിക ഫലമായ ഏറെ പോഷകഗുണമുള്ള ചക്കയുടെ ലഭ്യത നാട്ടിൽ ഉറപ്പ് വരുത്തുക എന്ന ആശയം പ്രവർത്തികമാക്കാനാണ് ഈ പ്രെവർത്തനത്തിലൂടെ കുട്ടികൾ ശ്രമിച്ചത്. സ്കൂൾ ജൈവവൈവിധ്യ ക്ലബ്ബും എസ് പി സി യൂണിറ്റും ഈ പ്രവർത്തനത്തിൽ സഹകരിച്ചു. ചടങ്ങു വാർഡ് മെമ്പർ ശ്രീ പി പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു ഫലവൃക്ഷങ്ങളുടെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. സീഡ് കോഡിനേറ്റർ കെ പി സുരേന്ദ്രൻ, സീനിയർ ടീച്ചർ ഇന്ദിര കെ വി, ജൈവവൈവിധ്യ കോഡിനേറ്റർ സുരേഷ് വി വി, എസ് പി സി ഇൻ ചാർജ് പി പി അശോകൻ, റീന കെ ടി, പത്മവതി പി, സീഡ് ക്ലബ്‌ സെക്രട്ടറി മാളവിക ടി വി, സീഡ് റിപ്പോർട്ടർ ഗൗരിനന്ദഎം വി, എന്നിവർ സംസാരിച്ചു .

September 29
12:53 2018

Write a Comment

Related News