SEED News

സഹോദരങ്ങൾക്ക് സീഡ് പ്രവർത്തകരുടെ കൈത്താങ്ങ്

പാനൂർ: രോഗംബാധിച്ച് കിടപ്പിലായ സഹോദരിക്കും അവശതയനുഭവിക്കുന്ന സഹോദരനും വിദ്യാർഥികൾ അരിയും ഭക്ഷണസാധനങ്ങളും നൽകി. ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരക യു.പി. സ്കൂൾ സീഡ്, സ്പോർട്സ് ക്ലബ്ബിലെ കുട്ടികളാണ് സഹായവുമായി എത്തിയത്. മാക്കൂൽപ്പീടിക ലക്ഷംവീട് കോളനിയിലെ കുഞ്ഞാമിക്കും സഹോദരൻ മമ്മുവിനുമാണ് കുട്ടികൾ തുണയായത്.
സ്കൂൾ ലീഡർ മുഹമ്മദ് റിദാൻ, സീഡ് കൺവീനർ ടി.അനാമിക, മുഹമ്മദ് സിനാൻ, മുഹമ്മദ് സജാദ് എന്നിവർ നേതൃത്വംനൽകി. പ്രഥമാധ്യാപകൻ എം.പി.വിനോദൻ, അധ്യാപകരായ അദ്വൈത്, മൃദുല ചന്ദ്ര, സീഡ് കോ ഓർഡിനേറ്റർ സി.കെ.കനകരാജൻ എന്നിവരും ഒന്നിച്ചുണ്ടായിരുന്നു.

September 29
12:53 2018

Write a Comment

Related News