SEED News

വിഷമില്ലാത്ത പച്ചക്കറിക്കായി കൂത്തുപറന്പ്‌ സീഡ്‌ ക്ളബ്‌

എന്റെ പച്ചക്കറി-എന്റെ കൃഷിയിലൂടെ എന്ന ലക്ഷ്യത്തോടെ പച്ചക്കറിക്കൃഷിത്തോട്ടമൊരുക്കി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ സീഡ്‌ ക്ളബ്‌.  
ഒയിസ്ക ഇന്റർനാഷണൽ മട്ടന്നൂർ ചാപ്റ്ററുമായി ചേർന്ന്‌  കോളാരി സച്ചിദാനന്ദ ബാലമന്ദിരത്തിലെ അന്തേവാസികൾക്ക് വേണ്ടിയാണ്‌ തോട്ടം നിർമിച്ചത്‌.  ബാലഭവൻ വളപ്പിലും മുറ്റത്ത് ഗ്രോബാഗുകളിലും പച്ചക്കറി കൃഷിത്തോട്ടം ഒരുക്കി. 
   കൃഷിയുടെ പ്രാരംഭപ്രവർത്തനങ്ങളും നടീലും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി. തുടർന്നുള്ള പരിചരണം  ബാലമന്ദിരത്തിലെ കുട്ടികൾ ഏറ്റെടുത്തു. 
എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി എന്നിവ അടിവളമായി നൽകി. വെണ്ട, പയർ, വഴുതിന, ചീര, പച്ചമുളക്, കാന്താരി, പൊട്ടിക്ക, പപ്പായ, മുരിങ്ങ എന്നിവയുടെ വിത്തുകളും തൈകളുമാണ് നട്ടത്.
    പരിസ്ഥിതി പ്രവർത്തകൻ ഡോ. നാരായണൻ പുതുശ്ശേരി പച്ചമുളകുതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഒയിസ്ക ഇന്റർനാഷണൽ ജില്ലാ പ്രസിഡൻറ് പി .സതീശ് കുമാർ അധ്യക്ഷനായിരുന്നു.  സീഡ്  ക്ലബ്ബ് കൺവീനർ കുന്നു​േമ്പ്രാൻ രാജൻ പദ്ധതി വിശദീകരിച്ചു. സ്കൂൾ സ്റ്റാഫ് െസക്രട്ടറി യു.സുരേന്ദ്രൻ, വി.വി.സുനേഷ്, സി.വി.സുധീപ്, എംബാനിഷ്, കെ.ബിനി, ഒയിസ്ക മട്ടന്നൂർ ചാപ്റ്റർ െസക്രട്ടറി ഷാജി എന്നിവർ സംസാരിച്ചു.
   വിദ്യാർഥികളായ സാൻരാഗ്, കീർത്തന, കാർത്തിക, ആവണി, വിനുശ്രീ, സിൻഷ, ദർശന എന്നിവർ നേതൃത്വം നൽകി. കാർഷിക പ്രവർത്തനങ്ങൾക്കുശേഷം പൂങ്ങോട്ടുംകാവ് സന്ദർശിച്ച് പ്ലാസ്റ്റിക്ക് പാഴ്‌വസ്തുക്കൾ ശേഖരിച്ച് ശുചീകരിച്ചു.

September 29
12:53 2018

Write a Comment

Related News