SEED News

ഓസോൺ കുടനിവർത്തി

ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി തലക്കാണി ഗവ. യു. പി. സ്കൂളിലെ കുട്ടികൾ തെരുവുനാടകവും പോസ്റ്റർ പ്രദർശനവും നടത്തി. ഓസോൺ കുടയെ സംരക്ഷിക്കുന്നതിനുവേണ്ടി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നടത്തിയ പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു. ദാഹജലത്തിനായി അലയുന്ന മനുഷ്യനും വെള്ളത്തിനു വേണ്ടിയുള്ള യുദ്ധവും ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ പ്രമേയമാക്കിയാണ് കുട്ടികൾ നാടകം അവതരിപ്പിച്ചത്. ആഗോളതാപനത്തിന് മരമാണ് മറുപടിയെന്ന ആഹ്വാനത്തോടൊപ്പം ലളിത ജീവിതം സുന്ദരജീവിതം' എന്ന സന്ദേശവും നാടകം നൽകി.
വിദ്യാർഥികളായ വി.സി.അജിൻ, ആര്യ പീറ്റർ, സോജിൽ കെ.ജോൺ, എം.അലീന മോൾ, ടോംലിൻ സണ്ണി, സച്ചിൻ ബേബി , ആൽഡിൻ ജോസ്, പി.അനുരാഗ് എന്നിവരാണ് തെരുവുനാടകം അവതരിപ്പിച്ചത്. പ്രഥമാധ്യാപകൻ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. സീഡ് കോ ഓർഡിനേറ്റർ എം.കെ.പുഷ്പ, കെ.ടി.ഷാജി, കെ.വിപിൻ, കെ.അനൂപ്, കെ.സി.ഷിന്റോ എന്നിവർ നേതൃത്വം നൽകി.

September 29
12:53 2018

Write a Comment

Related News