SEED News

മൈലാഞ്ചി മൊഞ്ചുമായി 'ലൗസോണിയ'

പ്രകൃതിയിലേക്ക് എന്ന സന്ദേശവുമായി മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ സ്കൂൾ ഹയർസെക്കൻഡറി വിഭാഗം സീഡ്‌ വിദ്യാർഥികൾ. 
മൈലാഞ്ചിയുടെ ശാസ്ത്രീയനാമമായ 'ലൗസോണിയ' എന്ന പേരിൽ നടന്ന ഫെസ്റ്റിന് നേതൃത്വം നൽകിയത് മാതൃഭൂമി സീഡംഗങ്ങളാണ്. വിദ്യാർഥികൾ പരമ്പരാഗത രീതിയിൽ മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു.
ഫെസ്റ്റിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ എ.കെ.പ്രേമദാസൻ നിർവഹിച്ചു. വിദ്യാർഥികളുടെ മാപ്പിളപ്പാട്ടും ഒപ്പനയും ഉണ്ടായിരുന്നു.
വരുംവർഷങ്ങളിലെ 'ലൗസോണിയ' ഫെസ്റ്റിനായുള്ള മൈലാഞ്ചി സ്കൂളിൽ ഉത്പാദിപ്പിക്കാൻ മൈലാഞ്ചിത്തോട്ടം നിർമിക്കുന്നതിന്റെ ഉദ്ഘാടനവും സ്കൂൾ പ്രിൻസിപ്പൽ നിർവഹിച്ചു. അധ്യാപകരായ  പി.വി.ഗീത, കെ.അനിൽകുമാർ,    സ്കൂൾ സീഡ് കോ ഓർഡിനേറ്റർ ഡോ. പി.ദീലീപ്, സീഡ് ക്ലബ്‌ ലീഡർ അർഷിന ഹാരിസ്, കെ.സൃതുരാജ്, സിദ്ധാർഥ്‌, ആകാശ്, അനുരാഗ് എന്നിവർ  നേതൃത്വം നൽകി.

September 29
12:53 2018

Write a Comment

Related News