SEED News

വഴിയോര വാഴക്കൃഷി വിളവെടുത്തു

വിദ്യാർഥികളുടെ വഴിയോര വാഴക്കൃഷിയിൽ ഇത്തവണയും മികച്ച വിളവ്. പാട്യം വെസ്റ്റ് യു.പി. സ്കൂൾ സീഡ് ക്ലബ്ബ് അംഗങ്ങളും പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും ചേർന്ന് സ്കൂളിനു മുന്നിലെ സംസ്ഥാനപാതയോരത്ത് നടത്തിയ വാഴക്കൃഷിയാണ് ശനിയാഴ്ച വിളവെടുത്തത്. തുടർച്ചയായി നാലാമത്തെ വർഷമാണ് ഇവിടെ വാഴക്കൃഷി നടത്തുന്നത്. കൃഷി വ്യാപിപ്പിക്കുന്നതിന് സ്ഥലപരിമിതി തടസ്സമായപ്പോഴാണ് സ്കൂളിനുമുന്നിലെ പൂക്കോട്-പാനൂർ റോഡരികിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം കൃഷിക്ക് ഉപയുക്തമാക്കിയത്. വിളവെടുപ്പ് കൂത്തുപറമ്പ് എ.ഇ.ഒ. സി.ഉഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.പി.സതീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. 
പാട്യം കൃഷി ഓഫീസർ നിഖിത, ബി.ആർ.സി. പരിശീലകൻ പൊന്നത്ത് സുരേഷ്ബാബു, സ്കൂൾ മാനേജർ കെ.പി.ദീപക്, എം.പി.ടി.എ. പ്രസിഡന്റ് ഷീബ, സ്കൂൾ ലീഡർ ശ്രീരാഗ് എന്നിവർ സംസാരിച്ചു. 
വി.എം.മല്ലികാറാണി സ്വാഗതവും വി.കെ.സുമേഷ് നന്ദിയും പറഞ്ഞു.  

September 29
12:53 2018

Write a Comment

Related News