SEED News

കടൽത്തീരം ശുചീകരിച്ച് വിദ്യാർഥികൾ

കോഴിക്കോട്: മാതൃഭൂമി സീഡും ഹരിതകേരള മിഷനും ചേർന്ന് നടത്തുന്ന ഹരിതോത്സവത്തിന്റെ ഭാഗമായി മാറാട് ബീച്ച് ശുചീകരിച്ചു. നടുവട്ടം ജി.യു.പി.സ്കൂളിലെ കുട്ടികളും അധ്യാപകരും മാറാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പങ്കാളികളായി.
ബീച്ചിൽ നിന്ന് 500 ലേറെ പ്ലാസ്റ്റിക് കുപ്പികളും മറ്റ് പാഴ്വസ്തുക്കളും ശേഖരിച്ചു. ഇവ ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി കഴുകി വൃത്തിയാക്കി പുനഃചംക്രമണത്തിനായി കൊണ്ടുപോയി. അമ്പതിലേറെ പേരാണ് ശുചീകരണത്തിന്റെ ഭാഗമായത്.
എ.എസ്.ഐ. പി. സുഗതൻ, സി.പി.ഒ. സുധീഷ് കുമാർ, അധ്യാപകരായ എസ്. സഫിയ, കെ. സനില, പി.എസ്. റീത്ത, എസ്. നജാദ്, മദർ പി.ടി.എ. പ്രതിനിധി സുഹറ എന്നിവർ നേതൃത്വം നൽകി. 

October 03
12:53 2018

Write a Comment

Related News