സീഡിനൊരു ബാഡ്ജ്
ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സീഡ് വളണ്ടിയർമാർ സ്വന്തമായി ബാഡ്ജുകൾ നിർമ്മിച്ചു .. പരിസ്ഥിതി സൗഹദ്ര പരമായി പനമ്പിലൊ ഹാഡ് ബോഡി ലൊ ഇത് നിർമ്മിക്കാം. പല ബാഡ്ജുകളും പ്ലാസ്റ്റിക്ക് നിർമ്മിതമായതിനാൽ അതിനെതിരെ ബോധവൽകരിക്കുക എന്ന ഉദ്ദേശത്തോെടെ പനയോലയിലാണ് നിർമ്മിച്ചത്.നാഷ്ണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് 2 വിദ്യാർത്ഥിയായ ദത്തൻ ശേഷാദ്രി ആണ് ബാഡ്ജുകൾ നിർമ്മിച്ച് എല്ലാ സീഡ് വിദ്യാർഥികൾക്കും നൽകിയത് പ്രിൻസിപാൾ മിനി.സി വിദ്യാർത്ഥികൾക്ക് ബാഡ്ജ് നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു. സിഡ് കോ ഓർഡിനേറ്റർ അർച്ചന. എ, റാണി ജേക്കബ്ബ്, അധ്യപകൻ നരേന്ദ്രൻ.എ ,സീഡ് വിദ്യാർത്ഥികളായ ജിത.കെ ടി,ടിന, വസുദേവ്, ഗായത്രി .എ, ജോയൽ ജോസ്. റിനീഷ്. എന്നിവർ നേതൃത്വം വഹിച്ചു.
October 04
12:53
2018