SEED News

‘സീഡ്’ വിദ്യാർഥികളെ കൃഷിയോട് അടുപ്പിച്ചു- മന്ത്രി സുനിൽ കുമാർ

തിരുവനന്തപുരം: വിദ്യാർഥികളെ കൃഷിചെയ്യുന്നവരാക്കി മാറ്റിയെടുക്കുന്നതിൽ മാതൃഭൂമിയുടെ ‘സീഡ്’ പദ്ധതി നിസ്തുലമായ പങ്കുവഹിച്ചതായി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. മാതൃഭൂമി ‘സീഡും’ കൃഷിവകുപ്പും ചേർന്നു നടത്തുന്ന കുട്ടികൾക്കുള്ള പച്ചക്കറി വിത്തുവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കൃഷിചെയ്യണോ എന്ന ചിന്തയ്ക്ക് ഉത്തരം ആഹാരം കഴിക്കണോ എന്നതാണെന്നും വിഷമുക്തമായ ആഹാരം നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം മോഡൽ ബി.എച്ച്.എസ്.എസിൽ കുട്ടികളോടൊപ്പം വിത്തുവിതച്ചുകൊണ്ടായിരുന്നു പദ്ധതിക്കു തുടക്കംകുറിച്ചത്.

മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ ബി.രമേഷ് കുമാർ അധ്യക്ഷനായിരുന്നു. കൃഷിവകുപ്പ് ഡയറക്ടർ ഡോ.പി.കെ.ജയശ്രീ, ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് ജേക്കബ് പണിക്കർ, സ്കൂൾ പ്രിൻസിപ്പൽ ജെ.കെ.എഡിസൺ, ഹെഡ്മാസ്റ്റർ ആർ.എസ്.സുരേഷ് ബാബു, സ്കൂൾ സീഡ് അധ്യാപക കോ-ഒാർഡിനേറ്റർ എം.ഷാജി എന്നിവർ പങ്കെടുത്തു. സ്കൂൾ പച്ചക്കറിത്തോട്ടത്തിന്റെ വിളവെടുപ്പും മന്ത്രി നിർവഹിച്ചു.


October 05
12:53 2018

Write a Comment

Related News