SEED News

സൈക്കിൾ സംഘം ഉദ്ഘാടനം ചെയ്തു

വടകര: കാർബൺ സന്തുലിത വിദ്യാലയമായി മാറുന്നതിന്റെ ഭാഗമായി തിരുവള്ളൂർ ശാന്തിനികേതൻ സെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും വിവിധ ക്ലബ്ബുകളുടെ സഹകരണത്തോടെ സൈക്കിൾ സംഘം ‌തുടങ്ങി. സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും സൈക്കിളു പയോഗിക്കുന്നവരാക്കി മാറ്റുകയാണ് സംഘത്തിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്നത് ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണെന്നും അവയുടെ ഉപയോഗം കുറയ്ക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടിവിടെ. സൈക്കിളിനായി പ്രത്യേക പാർക്കിങ്‌ സൗകര്യവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

സംഘത്തിന്റെ ഉദ്ഘാടനം ദീർഘകാലം സൈക്കിൾ സവാരിയിലൂടെ പത്രപ്രവർത്തനം നടത്തിയ നീലിയാരത്ത് കുഞ്ഞിക്കൃഷ്ണക്കുറുപ്പ് നിർവഹിച്ചു. കൗമാരകാലം മുതൽ എൺപതാം വയസ്സുവരെ സൈക്കിളിൽ സഞ്ചരിച്ച് പത്ര വിതരണം നടത്തുകയും വാർത്തകൾ ശേഖരിക്കുകയും ചെയ്ത ആളാണ് കുഞ്ഞിക്കൃഷ്ണക്കുറുപ്പ്. പ്രധാനാധ്യാപകൻ വി.എൻ. മുരളീധരൻ അധ്യക്ഷത വഹിച്ചു. മാതൃഭൂമി സീഡ് ക്ലബ്ബ് കോ -ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ ചുണ്ടേൽ മൊയ്തു ഹാജി, പി.ടി.എ. പ്രസിഡന്റ് മനോജ് മണലിക്കണ്ടി, എ. ഗാർഗി, ദിയാ ദിനേശ്, ബായിസ് ഇസ്മയിൽ, പി. ഹരിദാസ്, കെ. രാജൻ, കെ. അഷ്റഫ്, വി. ശ്രീമതി

എന്നിവർ സംസാരിച്ചു.

October 05
12:53 2018

Write a Comment

Related News