SEED News

ഹിൽടോപ് പബ്ലിക് സ്കൂളിൽ പച്ചക്കറിക്കൃഷി


മറവഞ്ചേരി: ഹിൽടോപ് പബ്ലിക് സ്കൂളിൽ ഹരിതക്ലബ്ബും മാതൃഭൂമി സീഡുമായി ചേർന്ന് സ്കൂൾവളപ്പിൽ പച്ചക്കറിക്കൃഷി തുടങ്ങി. 
ഒരേക്കർ സ്ഥലത്ത് വെണ്ട, വഴുതന, ചീര, മത്തൻ, പച്ചമുളക്, പാവക്ക, കൂർക്ക എന്നിങ്ങനെയുള്ള കൃഷികളാണ് ചെയ്യുന്നത്. 
പരിപാടിയുടെ ഉദ്ഘാടനം തൈനട്ട് തവനൂർ നീതു തങ്കം ഉദ്ഘാടനംചെയ്തു.
സ്‌കൂൾ ചെയർമാൻ സെയ്ത് മുസ്തഫ തങ്ങൾ അധ്യക്ഷനായി. ജനറൽസെക്രട്ടറി ടി.എ. അബ്ദുള്ളക്കുട്ടി, മെമ്പർ ടി.പി. അഷ്‌റഫ്, പ്രിൻസിപ്പൽ എസ്. ഉണ്ണിക്കൃഷ്ണൻ, സീഡ് കോ-ഓർഡിനേറ്റർ സലീന, ക്ലബ്ബ്‌ അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. ജനുവരി മാസത്തിൽ വിളവെടുപ്പ് നടക്കും.

October 06
12:53 2018

Write a Comment

Related News