SEED News

വൈരങ്കോട് എം.ഇ.ടിയിൽ ഔഷധത്തോട്ടമൊരുക്കി സീഡ് വിദ്യാർഥികൾ


തിരുനാവായ: വൈരങ്കോട് എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ മാതൃഭൂമി സീഡും ഹരിതകേരളമിഷനും ചേർന്ന് എട്ടാമത് ഹരിതോത്സവം നടത്തി. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി സീഡ് വിദ്യാർഥികൾ വിവിധ പരിപാടികൾ നടത്തി. 
സ്കൂൾവളപ്പിൽ ഔഷധോദ്യാനമൊരുക്കലായിരുന്നു പ്രധാന പരിപാടി. വാഴ, പച്ചക്കറിക്കൃഷികൾ എന്നിവ സ്കൂൾവളപ്പിൽ ഒരുക്കി.
വിദ്യാർഥികൾക്ക് പച്ചക്കറിവിത്ത് നൽകി. ജനപങ്കാളിത്തത്തോടെ സ്കൂളും പരിസരവും റോഡും വൃത്തിയാക്കി.
 'എന്റെ ജീവിതം എന്റെ സന്ദേശം' എന്ന ഗാന്ധിജിയുടെ നാടകം വിദ്യാർഥികൾ  അരങ്ങിലെത്തിച്ചു. പ്രിൻസിപ്പൽ ചേക്കുട്ടി പരവക്കൽ, സീഡ് കോ-ഓർഡിനേറ്റർമാരായ സീനത്ത്, ആരിഫ തുടങ്ങിയവർ പങ്കെടുത്തു.

October 06
12:53 2018

Write a Comment

Related News