SEED News

ഗാന്ധിജയന്തി ദിനാചരണം


ഓമാനൂർ: യു.എ.എച്ച്.എം.യു.പി. സ്കൂൾ മാതൃഭൂമി സീഡ് സാമൂഹികശാസ്ത്ര-ഗാന്ധിദർശൻ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. ദണ്ഡിയാത്ര പുനരാവിഷ്‌കാരം ഏറെ ശ്രദ്ധയാകർഷിച്ചു. ഗാന്ധിസ്‌മൃതി, ക്വിസ് മത്സരം, ചിത്രരചനാമത്സരം, പോസ്റ്റർ- കൊളാഷ് പ്രദർശനം എന്നിവയും നടത്തി.
സ്‌കൂൾ സ്‌കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന വില്ലേജ് ഓഫീസ് ശുചീകരണവും വൃക്ഷത്തൈ നടീലും ചീക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സഈദ് നിർവഹിച്ചു. പ്രഥമാധ്യാപകൻ യു. മുഹമ്മദ് അഷ്‌റഫ്, വി.സി. അബൂബക്കർ, രേവതി ഗോപാലകൃഷ്ണൻ, യു. മുഹമ്മദ് ഫൈസൽ, യു. ജാസിർ ഹുസൈൻ, എ. ഫസിലുറഹ്‌മാൻ, എം. മുഹമ്മദ് മുസ്തഫ, റസീന, പ്രിൻസി എന്നിവർ നേതൃത്വംനൽകി.

October 06
12:53 2018

Write a Comment

Related News