SEED News

സീഡിന്റെ ഭൂമിക്കൊരു കൈത്താങ്ങ്‌ പദ്ധതിക്ക്‌ തുടക്കം

കായണ്ണ: പ്രളയം മൂലം മണ്ണിന്റെ ശരീരഘടനയിലും ജലാശയങ്ങളിലുമുണ്ടായ മാറ്റം പഠിക്കാൻ കായണ്ണ ഗവ. യു.പി. സ്കൂൾ സീഡ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭൂമിക്കൊരു കൈത്താങ്ങ്‌ പദ്ധതിക്ക്‌ തുടക്കമായി. ഹരിത കേരളമിഷൻ, കൃഷിഭവൻ, സി.ഡബ്ല്യു.ആർ.ഡി.എം. കായണ്ണ ഗ്രാമപ്പഞ്ചായത്ത്‌, ജിയോളജി വകുപ്പ്‌, ഐ.ഐ.എം. എന്നിവയുടെ സഹകരണത്തോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയാണ്‌ ആസൂത്രണം ചെയ്തത്‌.

സ്കൂളിന്റെ പരിസരത്തുള്ള 500 വീടുകളും പ്രധാന ജലാശയങ്ങളും കുന്നുകളും കേന്ദ്രീകരിച്ചാണ്‌ പഠനം നടത്തുന്നത്‌. ഓരോ വീട്ടിലെയും മണ്ണിന്റെ സാമ്പിൾ കുട്ടികൾ ശേഖരിച്ച്‌ മണ്ണ്‌ പരിശോധനാ കേന്ദ്രത്തിലെത്തിച്ച്‌ പരിശോധന നടത്തും. കർഷകർക്ക്‌ സോയിൽ ഹെൽത്ത്‌ കാർഡ്‌ വിതരണം ചെയ്യുകയും മണ്ണ്‌ ഡയറക്ടറി പ്രകാശനം ചെയ്യുകയും ചെയ്യും.

പദ്ധതിയുടെ കായണ്ണ കൃഷിഓഫീസർ കെ.സി. അബ്ദുൽ മജീദ്‌ ഉദ്‌ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ടി.എം. ശശിധരൻ, എസ്‌.എം.സി. പ്രസിഡന്റ്‌ ടി. സത്യൻ, സീഡ്‌ കോ-ഓർഡിനേറ്റർ കെ.കെ. അബൂബക്കർ, ഗോപി കെ.വി.സി. എന്നിവർ സംസാരിച്ചു.

October 06
12:53 2018

Write a Comment

Related News