SEED News

പ്രകൃതിസംരക്ഷണ ദിനം.

തണ്ടേക്കാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്ക്കൂളിലെ സീഡ് ക്ലബിന്റെ നേതൃത്വത്തിൽ പ്രകൃതിസംരക്ഷണ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു .പുതിയതായി തണ്ടേക്കാട് മുസ്ലിം ജമാഅത്ത് കമ്മിറ്റി നിർമ്മിച്ചു നൽകിയ ഗ്രൗണ്ടിൽ വൃക്ഷതൈ നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നഗീന ഹാഷിം ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ എം.എം അബ്ദുൽ ലത്തീഫ് അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്തംഗം പി.എ.മുഖ്താർ ,തണ്ടേക്കാട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ.ഐ അബൂബക്കർ പ്രിൻസിപ്പൽ കെ.എച്ച് നിസമോൾ, ഹെഡ്മാസ്റ്റർ വി.പി.അബൂബക്കർ ,പി റ്റി എ പ്രസിഡന്റ് നിസാർ മുഹമ്മദ്, പി റ്റി എ അംഗം മുഹമ്മദലി ആലുവ ,സീഡ് കോ-ഓർഡിനേറ്റർമാരായ കെ.എ.നൗഷാദ്, വി.എ.ജിൻസി സംസാരിച്ചു.

October 08
12:53 2018

Write a Comment

Related News