SEED News

തരിശുഭൂമിയിൽ ഇറക്കിയ കൃഷി വിളവെടുത്തു


മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ് ഇറക്കിയ
നെൽക്കൃഷിയുടെ വിളവെടുപ്പിൽനിന്ന് 
കൊപ്പം: തരിശുഭൂമിയിൽ പൊന്നുവിളയിച്ച് മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്. സ്കൂളിനോട് ചേർന്നുള്ള പാടത്തെ 60 സെന്റിലാണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷിയിറക്കി വിളവെടുപ്പ് നടത്തിയത്.
നെൽക്കൃഷിയെ വീണ്ടെടുക്കാം എന്ന സന്ദേശവുമായാണ് വിദ്യാർഥികൾ കൃഷിയിറക്കിയത്. 
വിളവെടുപ്പ് ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ഗോപാലകൃഷ്ണൻ, സീഡ് കോ-ഓർഡിനേറ്റർ പി. രവീന്ദ്രൻ, പ്രധാനാധ്യാപകൻ കൃഷ്ണദാസൻ, പി.ടി.എ. പ്രസിഡന്റ് ഇ. സുരേഷ്, ആർ. നിമ്യ, കെ. അഞ്ജലി, കെ. മോഹൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.

October 08
12:53 2018

Write a Comment

Related News