SEED News

പുഴയോടുള്ള പ്രണയവുമായി കിടങ്ങാനൂരിലെ സീഡ് സംഘം

ആറന്മുള: പ്രളയം ഇനിയെത്ര ആവർത്തിച്ചാലും ഞങൾ പുഴയെ വെറുക്കില്ല, വെറുക്കാനാവില്ലെന്ന് അറിയ്യിച് മാതൃഭൂമി സീഡ് സംഘം. അതുകൊണ്ട് തന്നെ ഇഷ്ട്ടം അറിയിക്കാനുള്ള അവസരമാക്കി കിടങ്ങന്നൂർ  എസ്.വി.ജി.വി.എച്.എസ്.എസിലെ കുട്ടികൾ നദിദിനാചരണം നടത്തി. പുഴയെ അടുത്തറിഞ്ഞും ഒപ്പം നടന്നും അനുഭവിച്ചും പമ്പ നദിയിലേക്ക് ഒഴുകിയെത്തുന്ന കോഴിത്തോടിന്റെ കരയിലൂടെയായിരുന്നു പുഴ നടത്തം . 45 കുട്ടികളടങ്ങുന്ന സംഘം നദിയുടെ  ഇപ്പോളത്തെ അവസ്ഥ, നദിയുടേ തീരത്തെ കാർഷിക  പ്രവർത്തങ്ങ്ൾ, ചെറിയ കൈവഴികൾ പറ്റിയുള്ള അന്വേഷണം, മാലിന്യ പ്രശ്നങ്ങൾ, ജൈവ വൈവിധ്യ വ്യവസ്ഥ, പ്രളയനാന്തര അവസ്ഥ എന്നിവയെ പറ്റി പഠനം നടത്തിയത്. ആറന്മുള കിടങ്ങന്നൂർ മേഖലകളിലെ പുഞ്ച കൃഷിക്ക് നദി വളരെയധികം ഉപകാരപ്രദമെന്നു കുട്ടികൾ മനസിലാക്കി. നദിയിലെ മൽസ്യ കാഴ്ച കുട്ടികൾക്ക് നവ്യാനുഭവമായി മാറി. മീൻകൂടും കൊതുമ്പുവള്ളവും കുട്ടികളെ ആകർഷിച്ചു. ചൂണ്ട ഇട്ടും, പുഴ പാട്ടു പാടിയും നദിക്കരയിൽ നിന്ന് സ്കൂളിലേക്കുള്ള ഔഷധ സസ്യങ്ങൾ ശേഹരിച്ചുമാണ് കുട്ടികളുടെ നദി ദിനാചരണം  അവസാനിച്ചത്. സീഡ് സംഘത്തിന്റെ നദി ദിനാചരണം പൊതു വിദ്യാഭ്യാസ ജില്ലാ കോ-ഓഡിനേറ്റർ രാജേഷ്.എസ്.വള്ളിക്കോട്‌ ഉത്‌ഘാടനം ചെയ്ത ആദ്യാവസാനം പങ്കെടുത്തു. സ്കൂൾ സീഡ് ക്ലബ് കോഓഡിനേറ്റർ ജ്യോതിഷ് ബാബുവിന്റ  നേതൃത്വത്തിലാണ് കുട്ടികൾ പുഴ യാത്ര നടത്തിയത്.

October 09
12:53 2018

Write a Comment

Related News