SEED News

കുട്ടികൾ പ്രകൃതിയിലേക്ക് മടങ്ങൂ

ഫോർട്ട്കൊച്ചി:ഗാന്ധിജയന്തിയോടനുബന്ധിച്ച്"ആരോഗ്യവുംശുചിത്വബോധവും " എന്ന വിഷത്തെ ആസ്പദമാക്കി ഫോർട്ട്കൊച്ചിസാന്റക്രൂസ് ഹൈസ്ക്കൂൾ,എൽ.പി സ്ക്കൂളിലേയുംവിദ്യാർത്ഥികൾക്കുംരക്ഷിതാക്കൾക്കും വേണ്ടി മാതൃഭൂമി സീഡ് ആരോഗ്യ സെമിനാർസംഘടിപ്പിച്ചു.പുതു തലമുറയിലെ കുട്ടികൾ പ്രകൃതിയിലേക്ക് വരികയുംപൂർണആരോഗ്യമുള്ളവരായി തീരുകയും ചെയ്യണമെന്ന് ഫോർട്ട് കൊച്ചിആയുർവേദഹോസ്പിറ്റലിലെ മെഡിക്കൽ ആഫീസർ ഡോക്ടർ ഹിത ഉദ്ഘാടനയോഗപ്രസംഗത്തിൽ പറഞ്ഞു.
യോഗത്തിൽപങ്കെടുത്തവർക്ക് ജീരക കഞ്ഞിയും സ്ക്കൂൾ കൃഷിസ്ഥലത്ത് നിന്ന് കൃഷി ചെയ്ത പാഷൻഫ്രൂട്ട്ജ്യൂസുംനൽകി . അധ്യാപകർശേഖരിച്ച ഔഷധസസ്യ ചെടികൾ വിദ്യാർത്ഥിക്ക് വിതരണം ചെയ്തു. ഹൈസ്ക്കൂൾ ഹെഡ്മിസ്സ്സോഫിയTPഅധ്യക്ഷയായിരുന്നു ശുചിത്വബോധംകുട്ടികളിൽ എന്ന വിഷത്തെ കുറിച്ച് ഫോർട്ട്കൊച്ചിഗവ..ആസ്പത്രിഹെൽത്ത്ഇൻസ്പെക്ടർ.സ്റ്റാലിൻക്ലാസെടുത്തു. എൽ പി ഹെഡ്മിസ് ഡെൻസിമാത്യൂസ്,PTAപ്രസിഡന്റ് നദിയ അഖ്ബർ, പ്രകൃതിക്ലബ്ബ്ജില്ലാകോർഡിനേറ്റർസുബൈർപി.എം എന്നിവർ സംസാരിച്ചു.

October 09
12:53 2018

Write a Comment

Related News