SEED News

പേപ്പർ ബാഗ് നിർമാണ ശില്പശാല

 
തിരുവേഗപ്പുറ: പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടവരുത്തുന്ന പ്ലാസ്റ്റിക് ബാഗുകൾക്കുപകരം പേപ്പർ ബാഗുകളുമായി ചെമ്പ്ര സി.യു.പി. സ്കൂളിലെ മാതൃഭൂമി, വി.കെ.സി.-നന്മ കുട്ടിക്കൂട്ടം. സ്കൂളിലെ നന്മ ക്ലബ്ബ് അംഗങ്ങൾക്കായി പേപ്പർ ബാഗ് നിർമാണ ശില്പശാല സംഘടിപ്പിച്ചു. 
ചാർട്ട് പേപ്പർ ഉപയോഗിച്ചാണ് കുട്ടികൾ ബാഗ് നിർമിച്ചത്. പ്ലാസ്റ്റിക്ക് ബാഗുകളുടെ ഉപയോഗം ഒരുപരിധിവരെ കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പേപ്പർ ബാഗ് നിർമാണം. പ്രധാനാധ്യാപിക ഉഷാദേവി ശില്പശാല ഉദ്ഘാടനം ചെയ്തു.

October 10
12:53 2018

Write a Comment

Related News