SEED News

ജൈവകൃഷിരീതികൾ തേടി സീഡ് വിദ്യാർഥികൾ


കോങ്ങാട്: ജൈവകൃഷിയറിവുകൾ തേടി കോങ്ങാട് ഗവ. യു.പി. സ്കൂളിലെ കുട്ടികൾ കർഷകനായ കുണ്ടിൽ അരവിന്ദാക്ഷന്റെ മണിക്കശ്ശേരിയിലെ കൃഷിസ്ഥലത്തെത്തി. പഴയ രീതികൾ കൂടാതെ മഴമറയും തിരിനനയും തുള്ളിനനയും കമ്പോസ്റ്റ് നിർമാണവും കോഴിവളർത്തലുമെല്ലാം ചേർന്ന സംയോജിതകൃഷിയുടെ നാട്ടറിവ് കുട്ടികൾ നേടി. സ്കൂളിലെ ബോധി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സീഡ് കോ-ഓർഡിനേറ്ററായ സുജാത, ഗിരിജ എന്നീ അധ്യാപികമാർ നേതൃത്വം നൽകി.

October 10
12:53 2018

Write a Comment

Related News