GK News

ഏറ്റവും വലിയ ഹൃദയമുള്ള ജീവി!

അമ്മയുടെ വയറ്റിനുള്ളിൽ നാലാഴ്ച പ്രായമാകുമ്പോൾ മുതൽ, മരണം സംഭവിക്കുന്ന സമയംവരെ ഇടതടവില്ലാതെ പ്രവർത്തിച്ചു പോരുന്ന ‌അദ്ഭുത അവയവമാണ് ഹൃദയം. 180 കിലോയുള്ള ഹൃദയം മുതൽ വെറും 0.21 മില്ലിമീറ്റർ വലുപ്പമുള്ള ഹൃദയങ്ങളുമായി ജീവിക്കുന്ന ജീവികളുണ്ട് നമുക്കു ചുറ്റും. ജീവികളിലെ ഹൃദയത്തിന്റെ വിശേഷങ്ങളറിയാം. 
നീലത്തിമിംഗിലത്തിനാണു ലോകത്തിലെ ഏറ്റവും വലിയ ഹൃദയം ഉള്ളത്. 180 കിലോ ഭാരവും, അഞ്ചടി നീളവും നാലടി വീതിയും, അഞ്ചടി പൊക്കവും ഉണ്ടാവും പൂർണവളർച്ചയെത്തിയ ഒരു നീലത്തിമിംഗിലത്തിന്റെ ഹൃദയത്തിന്.'അലാപ്റ്റസ് മാഗ്നിമിയസ്' എന്ന ഒരു പഴയീച്ചയിലാണു ജീവജാലങ്ങളിലെ ഏറ്റവും വലുപ്പം കുറഞ്ഞ ഹൃദയമുള്ളത്. - വെറും 0.21 മില്ലിമീറ്റർ.കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലിയ ഹൃദയം ഉള്ളത് ആഫ്രിക്കൻ ആനകൾക്കാണ്. ഇരുപതു കിലോയോളം ഭാരം വരും.

October 11
12:53 2018

Write a Comment