environmental News

സൗരയൂഥത്തിന് പുറത്ത് മറ്റൊരു ‘ചന്ദ്രന്‍’.

സൗരയൂഥത്തിനു പുറത്തുള്ള ആദ്യത്തെ ‘ചന്ദ്രനെ’ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. 8000 പ്രകാശവർഷം അകലെയുള്ള കെപ്ലർ –1625ബി എന്ന ഗ്രഹത്തെ ചുറ്റിക്കൊണ്ടിരിക്കുകയാണ് ഈ ഉപഗ്രഹം.

 തെളിവുകൾ വിശ്വസനീയമാണെന്നു പഠനത്തിനു നേതൃത്വം നൽകിയ കൊളംബിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറഞ്ഞു. നമ്മുടെ സൗരയൂഥത്തിലെ ഏറ്റവും വിദൂരഗ്രഹമായ നെപ്റ്റ്യൂണിന്റെ വലിപ്പമുള്ള ഈ ഉപഗ്രഹത്തിന് അതിന്റെ മാതൃഗ്രഹത്തിന്റെ ഏതാണ്ട് 1.5% ഭാരമുണ്ട്.
ഭൂമിയും ചന്ദ്രനുമായുള്ള ഭാരത്തിന്റെ അനുപാതം (1.2 %) ഇതുമൊരു ഉപഗ്രഹമെന്നു സാധൂകരിക്കുന്നു. പാറകൾ നിറഞ്ഞ നമ്മുടെ ചന്ദ്രനിൽനിന്നു വിരുദ്ധമായി വാതകങ്ങളാണു പുതിയ ചന്ദ്രനിലും കെപ്ലർ– 1625ബി ഗ്രഹത്തിലുമുള്ളത്. അതിനാൽ ജീവന്റെ സാന്നിധ്യത്തിനു സാധ്യതയില്ല

October 11
12:53 2018

Write a Comment