environmental News

ഔഷധസസ്യങ്ങളുടെ മഹത്വമറിഞ്ഞ് കുമളി ജി.വി.എച്ച്.എസ്.എസ്സിലെ സീഡ് കുട്ടികള്‍

കുമളി: ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തി അതില്‍നിന്ന് മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിക്കാന്‍ 'ആയുര്‍ദളം' പദ്ധതിയുമായി കുമളി ജി.വി.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങള്‍. ഇതിന്റെ ഭാഗമായി സ്‌കൂളിനു സമീപത്തെ 5 സെന്റ് സ്ഥലത്ത് അന്‍പതോളം ഇനം ഔഷധസസ്യങ്ങള്‍ നട്ടുപിടിപ്പിച്ചു.
കറുക, പൂവാംകുരുന്ന്, മുക്കുറ്റി, തിരുതാളി, കയ്യോന്നി, വള്ളിയുഴിഞ്ഞ, ചെറൂള, മുയല്‍ചെവിയന്‍, നിലപ്പന, വിഷ്ണുക്രാന്തി, രാമച്ചം തുടങ്ങി വിവിധയിനങ്ങള്‍ ഔഷധത്തോട്ടത്തിലുണ്ട്.
ഔഷധോദ്യാനത്തിന്റെ നിര്‍മാണ ഉദ്ഘാടനം പി.ടി.എ.പ്രസിഡന്റ് എ.എം.തോമസ് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഷെജി എം.എ., സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ സിനി എസ്., അധ്യാപകരായ രവീന്ദ്രനാഥ്, രഞ്ജുമോള്‍, സീഡ് ക്ലബ്ബംഗം നാന്‍സി, തോമസ്‌കുട്ടി എന്നിവര്‍ നേതൃത്വംനല്‍കി.

October 19
12:53 2015

Write a Comment