SEED News

‘മണ്ണിനൊപ്പം കാടിനൊപ്പം പദ്ധതി’യുമായി വൈക്കിലശ്ശേരി യു.പി. സ്കൂൾ

വന്യജീവി സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വൈക്കിലശ്ശേരി യു.പി. സ്കൂളിൽ മണ്ണിനൊപ്പം കാടിനൊപ്പം പദ്ധതി ആരംഭിച്ചു.

പ്രധാനാധ്യാപിക മോളി സുഷമ ഉദ്ഘാടനംചെയ്തു. മരങ്ങളെ വലയം ചെയ്ത് സീഡ് അംഗങ്ങൾ വന്യജീവിസംരക്ഷണപ്രതിജ്ഞയെടുത്തു.

വനങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പുഴകൾ നേരിടുന്ന പ്രശ്നങ്ങളും സീഡ് അംഗങ്ങളായ രാജീവൻ, അഷ്കർ എന്നിവർ വിശദീകരിച്ചു. പുഴകളിലും കാടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാൻ വിദ്യാർഥികൾ പരിസരവാസികളെ ബോധവത്കരിച്ചു.

സീഡ് അംഗങ്ങളായ സാന്ദ്ര, ആൽവിൻ, ആഷിൻ, ചേതന, അധ്യാപകരായ രാജീവൻ, അഷ്കർ, അമൽ, ജിപ്‌സ, സവിത എന്നിവർ നേതൃത്വം നൽകി.

October 12
12:53 2018

Write a Comment

Related News