reporter News

നാട്ടുപൂക്കളുടെ പ്രദർശനമൊരുക്കി ഏഴൂർ എം.ഡി.പി.എസ് .

V



തിരൂർ: നിത്യകല്യാണിയും നന്ത്യാർവട്ടവും പലർക്കും ആദ്യ കാഴ്ചയായിരുന്നു. ഏഴൂർ എം.ഡി.പി.എസ്.സ്‌കൂളിൽ നടത്തിയ നാട്ടുപൂക്കളുടെ പ്രദർശനം വിദ്യാർഥികൾക്ക് മികച്ച അനുഭവമായി. മുറ്റത്തെ പൂക്കളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനാണ് പ്രദർശനമൊരുക്കിയത്.
76 ഇനം നാട്ടുപൂക്കൾ പ്രദർശനത്തിലൊരുക്കി. ഓരോ പൂവിന്റെയും ഗുണങ്ങളെക്കുറിച്ച് അധ്യാപകർ വിശദീകരിച്ചു. പ്രഥമാധ്യാപകൻ കുഞ്ഞിബാവ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് അലവിക്കുട്ടി അധ്യക്ഷനായി.

October 13
12:53 2018

Write a Comment