SEED News

സീഡിന്റെ നേതൃത്വത്തിൽ പച്ചക്കറിവിത്തുകൾ നൽകി



കോട്ടയ്ക്കൽ: സംസ്ഥാന കൃഷിവകുപ്പിന്റെ  സഹകരണത്തോടെ മാതൃഭൂമി സീഡ് നടത്തുന്ന പച്ചക്കറി വിത്തുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു.
അഗ്രികൾച്ചർ ഡെപ്യൂട്ടി ഡയറക്ടർ വി.പി. ജമാലുദ്ദീൻ വിതരണോദ്ഘാടനം നിർവഹിച്ചു. ചാപ്പനങ്ങാടി പി.എം.എസ്.എ.വി.എച്ച്.എസ്.എസിലെ വിദ്യാർഥികൾ ഏറ്റുവാങ്ങി.
മാതൃഭൂമി മലപ്പുറം ന്യൂസ് എഡിറ്റർ അശോക് ശ്രീനിവാസ് അധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി അബ്ദുൽറഷീദ്, ഫെഡറൽബാങ്ക് കോട്ടയ്ക്കൽ ബ്രാഞ്ച് മാനേജർ സുമോദ് മാണി, കെ.വി. നന്ദകുമാർ, സീഡ് കോ-ഓർഡിനേറ്റർ എം. സൈഫുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

October 13
12:53 2018

Write a Comment

Related News