reporter News

മയ്യഴിപ്പുഴ സംരക്ഷിക്കാൻ സീഡ്‌ നേഹ മനോജ് ജവാഹർലാൽ നെഹ്രു ഹയർ സെക്കൻഡറി സ്കൂൾ, മാഹി

മയ്യഴിപ്പുഴയിൽ മാലിന്യം തള്ളുന്നതിനെതിരെ വിദ്യാർഥികൾ രംഗത്ത്‌. ജവാഹർലാൽ നെഹ്രു ഹയർ സെക്കൻഡറി സ്കൂൾ സീഡ്‌ ക്ളബ്‌ അംഗങ്ങളാണ്‌ പദ്ധതി തയ്യാറാക്കുന്നത്‌. സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അധ്യാപിക രഞ്ജിനിയും വിദ്യാർഥികൾക്കൊപ്പമുണ്ട്‌. 
    പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനായി  സ്കൂളിലും മാഹി പാലത്തിന്റെ പരിസരത്തും വിദ്യാർഥികൾ പോസ്റ്റർ പ്രദർശിപ്പിച്ചു. പുഴയോരത്തെ പ്ലാസ്റ്റിക് മാലിന്യം വൃത്തിയാക്കി. തെർമോകോൾ ഉൾപ്പെടെയുള്ള മാലിന്യംകൊണ്ട്‌ പലയിടത്തും പുഴ നാറിത്തുടങ്ങിയിരിക്കുകയാണ്‌. പുഴ മലിനമായാൽ കിണറും നശിക്കുമെന്നും അത്‌ മനുഷ്യന്റെ നാശത്തിന്‌ ഇടയാക്കുമെന്നും വിദ്യാർഥികൾ മുന്നറിയിപ്പ്‌ നൽകി. 
      നേഹ മനോജ്
ജവാഹർലാൽ നെഹ്രു ഹയർ സെക്കൻഡറി സ്കൂൾ, മാഹി                                               

October 13
12:53 2018

Write a Comment