SEED News

നെൽക്കൃഷി കണ്ടുപഠിക്കാൻ കാടാച്ചിറ

കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ക്ലബ്ബ്‌ നടത്തിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ  ഓയിസ്ക ലവ് ഗ്രീൻ ക്ലബ്ബ്, തണൽ ഇക്കോ ക്ലബ്  എന്നിവയുടെ സഹകരണത്തോടെയാണ് മൂന്ന് സെന്റിൽ നെൽകൃഷി നടത്തിയത്. ഹരിതം 2018 പ്രോജക്ടിന്റെ ഭാഗമായിരുന്നു കൃഷി. പി.ടി.എ. പ്രസിഡന്റ്‌ ജനു ആയിച്ചാൻകണ്ടി അധ്യക്ഷത വഹിച്ചു.  
എ.ഇ.ഒ. എം.കെ.ഉഷ, ബി.പി.ഒ.  എ.പ്രകാശൻ, സ്കൂൾ മാനേജർ എം.രാമദാസ്, മാതൃസംഘം പ്രസിഡന്റ്‌ കെ.ആർ.ലജിഷ, പ്രഥമാധ്യാപകൻ, കെ.സന്തോഷ് കുമാർ, എം.പി.ആനന്ദകൃഷ്ണൻ, എം.കെ.പങ്കജാക്ഷൻ, സി.രാജീവ് കുമാർ, പി.രേഷ്മ, സി.സുധ എന്നിവർ  സംസാരിച്ചു.

October 13
12:53 2018

Write a Comment

Related News