SEED News

ഗാന്ധിജയന്തി നാളിൽ കൊയ്ത്തുത്സവം

പന്തക്കൽ ഐ.കെ.കുമാരൻ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തി ദിനത്തിൽ കൊയ്ത്തുത്സവം ആഘോഷമാക്കി സീഡ് ക്ലബ്ബ് അംഗങ്ങൾ. പന്തോക്കുലോത്ത് ക്ഷേത്രം വക സ്കൂളിന് സമീപമുള്ള വയലിലാണ് കൊയ്ത്ത് നടന്നത്. ഡോ. വി.രാമചന്ദ്രൻ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്‌തു.
    കഴിഞ്ഞ ​േമയ് മാസത്തിലാണ് സ്കൂളിലെ സീഡ് ക്ലബ്ബ് ഉമ വിത്ത് പാകി  ജൈവകൃഷിയിറക്കിയത്.  ഓഗസ്റ്റിലെ പെരുമഴയിൽ പകുതിയോളം നെൽച്ചെടികൾ നാശത്തിന്റെ വക്കിലെത്തിയെങ്കിലും വീണ്ടും പരിചരിച്ച് പുനരുജ്ജീവിപ്പിക്കുകയായിരുന്നു.
     കുട്ടികളും അധ്യാപകരും ചേർന്ന് കറ്റകൾ സ്കൂളിലെത്തിച്ച് നെല്ലുകൾ വേർതിരിച്ചെടുത്തു. പന്തക്കലിലെ കർഷകൻ ഉണ്ണി കുട്ടികൾക്ക് നെൽച്ചെടികൾ മൂർന്നെടുക്കാൻ മാർഗനിർദേശം നൽകി. തുലാപ്പത്തിന് മുഴുവൻ കുട്ടികൾക്കും പായസം വിളമ്പും. തലശ്ശേരി സമരിറ്റൻ ഹോമിലെ അന്തേവാസികൾക്കും പങ്കുവെയ്ക്കും. കഴിഞ്ഞ മൂന്നുവർഷമായി സീഡ് ക്ലബ് പച്ചക്കറി കൃഷി കൂടാതെ നെൽകൃഷിയും ചെയ്തുവരികയാണ്. മാഹി കൃഷിവകുപ്പ് ഓഫീസർ കെ.രോഷ്, വൈസ്  പ്രിൻസിപ്പൽ ബി.മേഘല, പ്രഥമാധ്യാപിക വി.പി.പ്രഭ, സീഡ് കോ ഓർഡിനേറ്റർ സ്നേഹപ്രഭ, എൻ.എസ്‌.എസ്‌. േപ്രാഗ്രാം ഓഫീസർ ടി.എം.പവിത്രൻ, പി.എം.ഷീല, ഗിരിജ, അജിത്ത് പ്രസാദ്, ഭരതൻ, ഷീബ, സുജീന്ദ്രൻ, സീഡ് വിദ്യാർഥികളായ അ​െ​െദ്വത്, ആരോമൽ , അഖിൽ, അൻസ, അഭിന, അയന, പി.ടി.എ. പ്രസിഡന്റ്‌ സിഗേഷ് ഞേറക്കോൾ തുടങ്ങിയവർ കൊയ്ത്തുത്സവത്തിൽ പങ്കാളികളായി.

October 13
12:53 2018

Write a Comment

Related News