SEED News

ചെട്ടികാട് സ്കൂളിലെ കുട്ടികൾ പരിസരശുചീകരണം നടത്തി

കലവൂർ:  ചെട്ടികാട് ശ്രീചിത്തിരതിരുനാൾ മഹാരാജവിലാസം ഗവണമെന്റ് യു.പി.സ്കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബ് കുട്ടികൾ പരിസരശുചീകരണം നടത്തി. ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ് കുട്ടികൾക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൊണ്ടുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും പരിസരശുചീകരണത്തെ കുറിച്ചും ബോധവൽകരണ ക്ലാസ് എടുത്തു. ചെട്ടികാട് ബ്ലൂസ്റ്റാർ വായനശാലയും പരിസരവുമാണ് കൊച്ചുകുട്ടികൾ വൃത്തിയാക്കിയത്.ഇവിടെ ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ് കുട്ടികളുടെ സാന്നിധ്യത്തിൽ ഗാന്ധിജിയുടെ സ്മരണക്കായി പ്ലാവിൻതൈ നട്ടു. ഗാന്ധിജിയുടെ ചിത്രവും സന്ദേശങ്ങളുമുള്ള പ്ലക്കാർഡുമായി സ്‌കൂളിൽനിന്ന് സൈക്കിൾറാലിയായാണ് കുട്ടികൾ വായനശാലയിലേക്ക് എത്തിയത്. പ്രധാനാധ്യാപകൻ പി.ജി.വേണു സൈക്കിൾറാലി ഫ്‌ളാഗ് ഓഫ് ചെയ്തു. വായനശാലയിൽ നടന്ന യോഗത്തിൽ വാർഡംഗം ആലീസ് സന്ധ്യാവ് ആധ്യക്ഷം വഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ ആർ.അർച്ചന, എ.ഡി.എസ്. സെക്രട്ടറി ലതിക, പി.ടി.എ. പ്രസിഡന്റ് എൻ.ടി.സെബാസ്റ്റ്യൻ, അധ്യാപകരായ ജിഷ, യേശുദാസ് എന്നിവർ പ്രസംഗിച്ചു.

October 13
12:53 2018

Write a Comment

Related News