SEED News

കറിവേപ്പിൻ തോട്ടമൊരുക്കി സീഡ് ക്ലബ്ബിന്റെ ഗാന്ധിജയന്തി ദിനാചരണം

ചാരുംമൂട്: ചാരുംമൂട് സെയ്ന്റ് മേരീസ് എൽ.പി. സ്‌കൂളിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി 'മാതൃഭൂമി' സീഡ് ക്ലബ്ബ് കറിവേപ്പിൻ തോട്ടമൊരുക്കി. സ്‌കൂൾ ഉച്ചഭക്ഷണത്തിന്  വിഷമില്ലാത്ത കറിവേപ്പില ഉപയോഗിക്കുന്നതിനും ‘വിഷമില്ലാത്ത ഭക്ഷണത്തിന് വിഷമില്ലാത്ത കറിവേപ്പ്’ എന്ന സന്ദേശം വിദ്യാർഥികളിൽ എത്തിക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി.സീനത്ത്  പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് റാഫി രാമനാഥ് അധ്യക്ഷനായി. 250 വിദ്യാർഥികൾക്ക് മഹാത്മജിക്ക് അക്ഷരാഞ്ജലിയെന്ന  മാതൃഭൂമിയുടെ പ്രത്യേക പതിപ്പ് വാർഡ് മെമ്പർ ഫിലിപ്പ് ഉമ്മൻ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ധന്യ, പി.ടി.എ. വൈസ് പ്രസിഡന്റ് ബിജു, സ്റ്റാഫ് സെക്രട്ടറി ജെ.റാഫേൽ, സീഡ് കോ-ഓർഡിനേറ്റർ ജോളി ക്ലീറ്റസ്, ഡെയ്‌സി ലൂക്കോസ്, സി.എം.ഷീന എന്നിവർ പ്രസംഗിച്ചു.   

October 13
12:53 2018

Write a Comment

Related News