SEED News

വയോജനദിനത്തിൽ കണ്ണിവയൽ ലിസ്യൂ ഭവൻ സന്ദർശിച്ചു

തോമാപുരം  : സെന്റ് തോമസ് എച്ച് എസ് എസ് തോമാപുരം സീഡ് ക്ലബ്ബ് അംഗങ്ങൾ  വയോജനദിനത്തിൽ കണ്ണിവയൽ ലിസ്യൂ ഭവൻ സന്ദർശിച്ചു. മധുരപലഹാരങ്ങളും പഴങ്ങളുമായ്  തങ്ങൾക്കടുത്തെത്തിയ കുട്ടികളെ സ്നേഹവായ്പോടെ അമ്മമാർ സ്വീകരിച്ചു. അമ്മമാർക്കൊപ്പം വിശേഷങ്ങൾ പങ്കുവച്ചും കളിചിരികളുമായി കൂട്ടുകാർ കുറച്ചേറെ സമയം ചിലവഴിച്ചു.പുതുതലമുറക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നല്ല കുറച്ചു നിമിഷങ്ങൾ കൂട്ടുകാർക്ക് ലഭ്യമായി.  അമ്മമാരുടെ സങ്കടങ്ങളും പരിഭവം പറച്ചിലും കേട്ട് പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു. നിറകണ്ണുകളോടെയാണ് കൂട്ടുകാർ മടങ്ങിയത്.
ഹെഡ്മാസ്റ്റർ ടോം ജോസ് എൻ, സീഡ് കോ ഓർഡിനേറ്റർ സിജി അഗസ്റ്റിൻ, സോണിയ ഗർവാസീസ്, സോണിയ അബ്രഹാം, സോളിയ സെബാസ്ട്യൻ എന്നിവർ നേതൃത്വം നൽകി

October 17
12:53 2018

Write a Comment

Related News