SEED News

ഭക്ഷ്യമേള സംഘടിപ്പിച്ചു


മാന്യ: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് മാന്യ  ജ്ഞാനോദയ എ എസ് ബി സ്കൂളിൽ സീഡ് ക്ലബ്ബും സയൻസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഭക്ഷ്യമേള പ്രഥമാധ്യാപകൻ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുതിർന്ന അധ്യാപിക ആശാ കിരൺ നാടൻ ഭക്ഷണത്തിന്റെ വൈവിധ്യവും പ്രാധാന്യവും എന്ന വിഷയത്തെ കുറിച്ച്  ക്ലാസ്സെടുത്തു. സീഡ് വിദ്യാർത്ഥികൾ കൊണ്ടുവന്ന വൈവിധ്യമാർന്ന ഭക്ഷണ സാധനങ്ങൾ മുഴുവൻ വിദ്യാർത്ഥികൾക്കും വിതരണം ചെയ്തു.വീടുകളിൽ തയ്യാറാക്കിയ നാടൻ ഭക്ഷണ സാധങ്ങൾ ഉണ്ടാക്കുന്ന രീതി വിദ്യാർത്ഥികൾക്ക് സീഡ് ക്ലബ്ബ് അംഗങ്ങൾ വിവരിച്ചു കൊടുത്തു. സീഡ് കോ ഓർഡിനേറ്റർ പി.വി.പ്രദീപൻ, സ്റ്റാഫ് സെക്രട്ടറി എസ്.എസ്.രജു, എസ്.ആർ.ജി.കൺവീനർ എം.വി.സുരേന്ദ്രൻ, എന്നിവർ സംസാരിച്ചു. ഉഷാ ബിന്ദു, സീഡ് റിപ്പോർട്ടർ പി.വി.ദേവനന്ദ, ക്യാപ്റ്റൻ നയന, ദീക്ഷിത, സയൻസ് ക്ലബ്ബ് കൺവീനർ അക്ഷിത ഡി.എൻ, എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

October 17
12:53 2018

Write a Comment

Related News