SEED News

പാഠപുസ്തകങ്ങൾക്കൊപ്പം ചേർത്തുവച്ച ഭക്ഷണപ്പൊതികൾ

കരിങ്കുന്നം: പാഠപുസ്തകങ്ങൾക്കൊപ്പം ചേർത്തുവച്ച ഭക്ഷണപ്പൊതികൾ അധ്യാപകനെ ഏൽപ്പിച്ചവർ കാത്തു നിന്നു, കൈ കഴുകി ഒപ്പമിരുന്ന് കഴിക്കാൻ .
അവർ കൊണ്ടുവന്നതിൽ അപ്പമുണ്ടായിരുന്നു, ഇഡ്ഡിലിയുണ്ടായിരുന്നു, ഇലക്കറിയുണ്ടായിരുന്നു, ചെറുകിഴങ്ങ്
പുഴുക്കുമുണ്ടായിരുന്നു. സ്വന്തം വീട്ടിൽ നിന്നും കൊണ്ടു വന്ന ഭക്ഷണം കൂട്ടുകാർ ആസ്വദിച്ച് കഴിക്കുന്നത് കണ്ടവർ സന്തോഷിച്ചു. 

മാതൃഭൂമി സീഡ് -ഹരിത കേരളം മിഷൻ ഹരിതോത്സവത്തിന്റെ ഭാഗമായി നടത്തിയ ഭക്ഷ്യോത്സവത്തിന്റെ ഭാഗമായാണ് കുട്ടികൾ ഭക്ഷണം എത്തിച്ചത്. കരിങ്കുന്നം ഗവ.എൽ.പി.സ്കൂളിലെ അഞ്ഞൂറോളം വിദ്യാർത്ഥികളാണ് നൂറോളം വ്യത്യസ്ത വിഭവങ്ങൾ ഒരുക്കിയത്. 

"താളും തകരയും " എന്ന പാഠഭാഗത്തിന്റെ പഠനപ്രവർത്തനവും കൂടിയായിട്ടാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. 
ഭക്ഷ്യോത്സവത്തിന്റെ ജില്ലാതല ഉത്ഘാടനം ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ.ജി.എസ്.മധു നിർവ്വഹിച്ചു.

 പി.ടി.എ പ്രസിഡന്റ് സിബി കെ.എസ് അധ്യക്ഷത വഹിച്ചു.
മാതൃഭൂമി സെയിൽസ് ഓർഗനൈസർ എൻ.കെ ഷാജൻ, എം.പി.ടി.എ പ്രസിഡന്റ് സിയ അനീഷ്, അധ്യാപകരായ ആശ കെ എസ് ,സാബു കെ എസ് , ഗീതമ്മ എന്നിവർ സംസാരിച്ചു.

October 17
12:53 2018

Write a Comment

Related News