SEED News

"അടുക്കളത്തോട്ട നിർമ്മാണം" എന്ന വിഷയത്തിൽ ശില്പശാല നടത്തി

തൊടുപുഴ: ലോക ഭക്ഷ്യ ദിനാഘോഷത്തിന്റെ ഭാഗമായി തൊടുപുഴ ന്യൂമാൻ കോളേജിൽ "അടുക്കളത്തോട്ട നിർമ്മാണം" എന്ന വിഷയത്തിൽ ശില്പശാല നടത്തി. ബോട്ടണി, ബയോടെക്നോളജി ഡിപ്പാർട്ടുമെന്റുകൾ മാതൃഭൂമി സീഡുമായി സഹകരിച്ചാണ് ശില്ലശാല സംഘടിപ്പിച്ചത്. തൃശൂർ കാർഷിക സർവ്വകലാശാല മുൻ .ഗവേഷണ വിഭാഗം മേധാവി ഡോ. വി.എസ് ദേവദാസ് ക്ലാസ് നയിച്ചു. മാതൃഭൂമി സീഡ് പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലാ സീഡ് എക്സിക്യൂട്ടീവ് അജിത് കെ.കെ വിശദീകരിച്ചു. തുടർന്ന് മാതാപിതാക്കൾക്കും, വിദ്യാർത്ഥികൾക്കും പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.


കോളേജ് പ്രിൻസിപ്പൽ ഫാദർ.വിൻസെന്റ് ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ബോട്ടണി വിഭാഗം മേധാവി ഡോ.സാജു അബ്രഹാം, വൈസ് പ്രിൻസിപ്പൽ ഫാ.മാനുവൽ പിച്ചലക്കാട്ട് ,ഫാ.തോമസ് പൂവത്തുംകൽ, ഡോ.അഞ്ജു .റ്റി.ആർ എന്നിവർ സംസാരിച്ചു. 

October 17
12:53 2018

Write a Comment

Related News