SEED News

ലവ് പ്ലാസ്റ്റിക്കിൽ പങ്കാളികളാകാൻ കത്ത്


കാളിയാർ: തപാൽ ദിനത്തിൽ 
ലവ് പ്ലാസ്റ്റിക് പദ്ധതിയിൽ സഹകരിക്കാൻ കത്തയയച്ചു കൊണ്സെന്റ് മേരീസ് എൽ പി സ്കൂൾ കാളിയാർ തപാൽ ദിനം ആചരിച്ചു .സീഡ് ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടപ്പിലാക്കുന്ന ലവ് പാസ്റ്റിക്കിൽ ഉപയോഗശൂനുമായ പ്ലാസ്റ്റിക് എത്തിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് മുഴുവൻ കുട്ടികളുടെയും വീടുകളിലേക്കും ടൗണിലെ കടകളിലേക്കും കത്തെഴുതി.കാളിയാർ പോസ്റ്റോഫീസ് സന്ദർശിച്ച് ഉദ്യോഗസ്ഥരെ ആദരിക്കുകയും തപാൽ സേവനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. എച്ച്.എം ഷിബി
മോൾ ജോസഫ്. സീഡ് കോർഡിനേറ്റേഴ്സ് ജസ്റ്റി. കെ ആൻറണി, അനുമോൾ മാത്യു എന്നിവർ നേതൃത്വം നൽകി.

October 17
12:53 2018

Write a Comment

Related News