SEED News

ആരോഗ്യമുള്ള ഹൃദയത്തിനായി മാന്തുക ഗവ.യു.പി സ്കൂളിലെ കുട്ടികൾ

മാന്തുക: മാതൃഭൂമി സീഡ് ക്ലബിന്റെ നേതൃത്വത്തിൽ ഗവ.യു.പി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക ഹൃദയദിനത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട  അവയവത്തിൽ  ഒന്നായ ഹൃദയത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് സംരക്ഷിക്കുക,  ആരോഗ്യമുള്ള ശരീരത്തിനും ആരോഗ്യമുള്ള മനസിനും ഏറ്റവും അത്യാവിശ്യമായി വേണ്ടാത്  കൃത്യമായ വ്യായാമം ആണെന്നുള്ള തിരിച്ചറിവുമാണ്  കുട്ടികൾക്ക് കൂട്ടയോട്ടം സംഘടിപ്പിക്കാൻ പ്രേരണയായത്.  അതോടൊപ്പം ഹൃദയത്തിന്റെ ആരോഗ്യം സംരെക്ഷിക്കേണ്ടതുണ്ട് ആവശ്യകത പൊതു ജനങ്ങളിലേക്കെ എത്തിക്കുക എന്ന ലക്ഷ്യവും കുട്ടികൾക്കുമായി. സ്കൂൾ അങ്കണത്തിൽ നിന്നെ ആരംഭിച്ച കൂട്ടയോട്ടം പന്തളം എസ്.ഐ  ഫ്ലാഗ്ഗ് ഓഫ് ചെയ്തു.  സ്കൂളിലെ മുഴുവനും കുട്ടികളും ഇതിൽ പങ്കുചേർന്നു. സ്കൂൾ അങ്കണത്തിൽ നിന്നെ ആരംഭിച്ച സ്കൂളിന്റെ പരിസരം ചുറ്റിയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. അധ്യാപകർ നേതൃത്വത്തം നൽകി.

October 19
12:53 2018

Write a Comment

Related News