SEED News

പുത്തരിയുത്സവം നടത്തി

ലോക ഭക്ഷ്യദിനാചരണത്തിന്‍റെ ഭാഗമായി കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് പുത്തരിയുത്സവം സംഘടിപ്പിച്ചു. സീഡ്‌ അംഗങ്ങൾ പരിസ്ഥിതി ക്ലബ്ബിന്റെയും  ഓയിസ്ക ലവ് ഗ്രീൻ ക്ലബ്ബിന്റെയും സഹകരണത്തോടെ നടത്തിയ നെൽക്കൃഷി കൊയ്താണ്‌ പരിപാടി സംഘടിപ്പിച്ചത്‌. പുതിയ അരികൊണ്ട്‌ പുത്തരിപ്പായസമുണ്ടാക്കി നൽകി. 
പായസം വിതരണോദ്ഘാടനം സ്കൂൾ മാനേജർ എം.രാമദാസ് നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ്‌   ജനു ആയിച്ചാൻകണ്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ  കെ.ഷീജ, സി.രാജീവ്കുമാർ, കെ.ആർ.ലജിഷ എന്നിവർ സംസാരിച്ചു

October 19
12:53 2018

Write a Comment

Related News