SEED News

കായികക്ഷമത കൂട്ടാൻ സൈക്കിൾ

പെൺകുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാൻ സീഡ്‌ പദ്ധതി. പട്ടുവം യു.പി. സ്കൂളിലെ സീഡ് ക്ലബാണ്‌ പി.ടി.എ.യുടെയും സ്കൂൾ മാനേജ്‌്‌െന്റ്‌ കമ്മിറ്റിയുടെയും സഹകരണത്തോടെ സൈക്കിൾ വാങ്ങിയത്‌.  വാർഡംഗം വി.ഷീമ പദ്ധതി ഉദ്‌ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ പി.പി.സുരേശൻ അധ്യക്ഷനായി. സ്കൂളിൽ ചക്കമേളയോടനുബന്ധിച്ച് കുട്ടികൾ മുളപ്പിച്ച പ്ലാവിൻതൈകൾ സ്കൂളിന് അടുത്ത് വീടുള്ള 10 കുട്ടികൾക്ക് നൽകി.  ഭക്ഷ്യദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ കൃഷിത്തോട്ടത്തിൽ കൃഷി ചെയ്ത കരിമ്പ് വിളവെടുത്ത്‌ കുട്ടികൾക്ക് നൽകി.

October 19
12:53 2018

Write a Comment

Related News