SEED News

വിത്തിട്ട്‌ കൊയ്ത്‌ കുട്ടികൾ

കുരിയോട് എൽ.പി. സ്കൂൾ സീഡ് ക്ലബ്ബ്‌ സ്കൂളിനു മുന്നിലെ വയലിൽ നെൽക്കൃഷിയിറക്കി. വിളവെടുപ്പ് വേങ്ങാട് പഞ്ചായത്ത് പ്രസിഡൻറ്‌ സി.പി.അനിത ഉദ്ഘാടനം ചെയ്തു. 
കൃഷി ഓഫീസർ ഹൃദ്യ, പി.ടി.എ. പ്രസിഡന്റ്‌ കെ.പി.ദിനേശൻ, പ്രഥമാധ്യാപിക പി.സന്ധ്യ എന്നിവർ സംസാരിച്ചു. നിലമൊരുക്കൽ, വിത്തിടൽ, കളപറിക്കൽ, കൊയ്ത്ത്, കറ്റമെതിക്കൽ തുടങ്ങി നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ  കണ്ട് മനസ്സിലാക്കാനും  പങ്കാളികളാകാനും കുട്ടികൾക്ക് 
സാധിച്ചു. 

October 19
12:53 2018

Write a Comment

Related News