SEED News

സീഡും സ്ക്കൂളും കൈകോർത്തപ്പോൾ സ്ക്കൂളും നാടും ശുചിയായി

സീഡും സ്ക്കൂളും കൈകോർത്തപ്പോൾ സ്ക്കൂളും നാടും ശുചിയായി. ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങളാണ് മടിക്കൈ 2  ജി വി എച്ച് എസ് എസിലെ കുട്ടികൾ ഏറ്റെടുത്തത്.ആദ്യം സ്ക്കൂളും പരിസരവും വൃത്തിയാക്കാൻ അതിനാവശ്യമായ മാലിന്യക്കുഴികൾ വൃത്തിയാക്കി. ജൈവ മാലിന്യങ്ങളിൽ കത്തിക്കാൻ പറ്റാത്ത ഭക്ഷ്യാവശിഷ്ടങ്ങൾക്ക് പ്രത്യേകമായി നിക്ഷേപിക്കാൻ നിർദ്ദേശബോർഡുകൾ വെച്ചു.കത്തിക്കാവുന്ന വയക്ക് പ്രത്യേക ബോർഡ് വെച്ചു.അങ്ങനെ ജൈവ മാലിന്യ സംസ്കരണം കുറ്റമറ്റതാക്കി.അതിനു ശേഷം ഓരോ പ്രത്യേക കോർണറുകളിലും ചണ്ടച്ചാക്കുകൾ തൂക്കി മിഠായിക്കടലാസുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് |ove Plastic സംരംഭത്തിൽ ശേഖരിച്ചു വരുന്നു.                   ഈ ശ്രമം വിജയം കണ്ടതോടെ സ്ക്കൂൾ പരിസരത്തിന് പുറത്തേക്കും ശുചീകരണ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. തൊട്ടടുത്ത കടകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കാനായി ചണച്ചാക്കുകൾ തൂക്കി വെച്ചു.സ്ക്കൂൾ ബസ് സ്റ്റോപ്പു മുതൽ പഞ്ചായത്തു വരെയുള്ള പൊതു സ്ഥലം  വൃത്തിയാക്കി.

October 19
12:53 2018

Write a Comment

Related News