SEED News

ലോക തപാൽദിനം ആചരിച്ചു




കാരപ്പുറം: കാരപ്പുറം യു.പി. സ്‌കൂളിൽ ഹരിതസേനയും മാതൃഭൂമി സീഡ് ക്ലബ്ബും ലോക തപാൽദിനം ആചരിച്ചു. 
പ്രഥമാധ്യാപകൻ കെ. അബ്ദുൽകരീം ഉദ്ഘാടനംചെയ്തു.
തപാൽദിനത്തെക്കുറിച്ച് എൻ. സബീല സംസാരിച്ചു. 
പരിപാടിക്കുശേഷം കുട്ടികൾ ബന്ധുവീടുകളിലേക്ക് കത്തുകളയച്ചു. സദ്ദാം ഹുസൈൻ തങ്ങൾ, സീഡ് കോ-ഓർഡിനേറ്റർ ലിനു സ്‌കറിയ, ജി. സജിത, കെ. ബിൻഷിദ എന്നിവർ നേതൃത്വംനൽകി.
തുവ്വക്കാട്: ട്രെൻഡ് ഇംഗ്ലീഷ് സ്‌കൂളിൽ തപാൽ ദിനാചരണം നടത്തി. 
കാർഡ്, ഇൻലൻഡ്, കവർ, സ്റ്റാമ്പ്, തപാൽപെട്ടി തുടങ്ങിയവയെല്ലാം കുട്ടികളെ പരിചയപ്പെടുത്തി. 
പ്രിൻസിപ്പൽ പി. ഫെമിന ഉദ്ഘാടനംചെയ്തു. പി. റംസീന, കെ. സുബൈദ, പി. നുസ്രത്ത്, ഷാക്കിർ തുവ്വക്കാട് തുടങ്ങിയവർ നേതൃത്വംനൽകി.

October 19
12:53 2018

Write a Comment

Related News