SEED News

ലൗപ്ലാസ്റ്റിക്: ശേഖരിച്ചത് ആയിരത്തിലധികം പ്ലാസ്റ്റിക് കുപ്പികൾ






അങ്ങാടിപ്പുറം: പ്ലാസ്റ്റിക്കിനെതിരേ പോരാടാൻ തയ്യാറായി പുത്തനങ്ങാടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ സീഡ് പ്രവർത്തകർ. ലൗ പ്ലാസ്റ്റിക് പദ്ധതിവഴി പ്രവർത്തകർ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു. സ്‌കൂളിലെ മുഴുവൻ വിദ്യാർഥികളെയും പങ്കാളികളാക്കി വീടുകളിൽനിന്നും അയൽവീടുകളിൽ നിന്നുമായി ആയിരത്തിലധികം കുപ്പികളാണ് ശേഖരിച്ചത്. ശേഖരിച്ച കുപ്പികൾ വള്ളുവനാട് സാംസ്‌കാരികവേദി പ്രവർത്തകർക്ക് കൈമാറി. 

October 19
12:53 2018

Write a Comment

Related News