SEED News

ചിത്രശലഭ പാർക്കൊരുക്കാൻ വിദ്യാർഥികൾ




പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് ഗവ. യു.പി. സ്‌കൂളിലെ ഹരിതം- സീഡ് ക്ലബ്ബംഗങ്ങൾ വന്യജീവി വാരാചരണത്തിന്റെ ഭാഗമായി ചിത്രശലഭ ക്യാമ്പിൽ പങ്കെടുത്തു. കെ.എഫ്.ആർ.ഐ. നിലമ്പൂർ റീജൺ സെന്റർ നടത്തിയ ക്യാമ്പിൽ 70-ഓളം കുട്ടികളാണ് പങ്കെടുത്തത്. 
സ്‌കൂളിൽ ചിത്രശലഭ പാർക്ക് ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ. 
മ്യൂസിയം ക്യൂറേറ്റർ സാനി ലൂക്കോസ് ക്ലാസെടുത്തു. പി. അൽന, കെ. ഷുഫ്‌ന, കെ.ടി. സുനിൽ എന്നിവർ നേതൃത്വംനൽകി.

October 19
12:53 2018

Write a Comment

Related News