SEED News

നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു



അളഗപ്പനഗർ പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്‌കൂളിൽ മാതൃഭൂമി സീഡ്  ക്ലബിന്റെ നേതൃത്വത്തിൽ ലോക ഭക്ഷ്യ ദിനത്തിൽ  "ജീവിത ശൈലി രോഗങ്ങൾക്കെതിരെ നല്ല ഭക്ഷണം"എന്ന മുദ്രാവാക്യമുയർത്തി നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചു.ജങ്ക് ഫുഡ്സിന്റെ പിടിയിൽ നിന്നും കുട്ടികളെ മോചിപ്പിക്കുക,ജീവിത ശൈലീ രോഗങ്ങൾ വരുത്തുന്ന ഭക്ഷ്യ ശീലങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക,നാടൻ ഭക്ഷ്യ ഇനങ്ങളുടെ ഗുണവും മേന്മയും പുതു തലമുറയെ പഠിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് നാടൻ ഭക്ഷ്യ മേള സംഘടിപ്പിച്ചത്. ആവേശത്തോടെയാണ് കുട്ടികളും രക്ഷിതാക്കളും ഭക്ഷ്യ മേള ഏറ്റെടുത്തത്.ഭക്ഷ്യ യോഗ്യമെന്നു പ്രത്യക്ഷത്തിൽ തോന്നാത്ത ഇനങ്ങൾ ഉപയോഗിച്ചുള്ള വിവിധ ഭക്ഷണ വസ്തുക്കൾ മേളക്ക് മിഴിവേകി.കപ്പ,ചീര,തക്കാളി,പുല്ല്,തുടങ്ങിയവ ഉപയോഗിച്ചുള്ള വൈവിധ്യമാർന്ന പുട്ടുകൾ മുള,ചക്ക,ചേന,അരി,പയർ,പരിപ്പ്,ചക്കക്കുരു തുടങ്ങിയവ ഉപയോഗിച്ചുള്ള വിവിധയിനം പായസങ്ങൾ

ചക്ക,ചക്കക്കുരു,ചേമ്പ്,താള് ,തകര,ചേനത്തണ്ട്,ചെറുകിഴങ്ങ് ,വാഴപ്പിണ്ടി,വാഴക്കൂമ്പ് ,വാഴമാങ്,

എന്നിവയുപയോഗിച്ചുള്ള വ്യത്യസ്ത്ഥങ്ങളായ വിഭവങ്ങൾ എന്നിവ ഭക്ഷ്യമേളയിലെ താരങ്ങളായി.

സ്‌കൂളിൽ വെച്ച് നടന്ന ഭക്ഷ്യ മേളയിൽ സ്‌കൂളിലെ ഒന്ന് മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കു ചേർന്നു.നാടൻ ഭക്ഷ്യമേളക്ക് പ്രധാനാധ്യാപകൻ സിനി എം കുര്യാക്കോസ് ,പി ടി എ പ്രസിഡണ്ട് സോജൻ ജോസഫ്,എൽ പി പ്രധാനാധ്യാപിക വി എം പ്രേമലത, സീഡ് കോ- ഓഡിനേറ്റർ എം ബി സജീഷ്,അധ്യാപകരായ അജിത ടി ,റെജി കൊച്ചപ്പൻ, ശല എ എസ്, സജേഷ്‌കുമാർ ഓ.ബി ,എന്നിവർ നേതൃത്വം നൽകി.


October 19
12:53 2018

Write a Comment

Related News