SEED News

കയ്പമംഗലം ഹിറ ഇംഗ്ലീഷ് സ്കൂളിൽ സീഡ് ബാങ്ക്



കൈപ്പമംഗലം :പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന സന്ദേശമുയർത്തി കയ്പമംഗലം ഹിറ ഇംഗ്ലീഷ് സ്കൂളിൽ മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി  "ഹിറ സീഡ് ബാങ്ക് " ആരംഭിച്ചു. സാമൂഹ്യ മാധ്യമങ്ങളിലെ കൃഷി ഗ്രൂപ്പുകളുടെ സഹകരണത്തോടെയും  വിദ്യാർത്ഥികൾ മുഖേന പ്രാദേശിക കർഷകരുടെ സഹകരണത്തോടെയും പച്ചക്കറി വിത്തുകൾ സീഡ് ബാങ്കിലേക്ക് ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന വിത്തുകൾ ആവശ്യക്കാരിലേക്ക് എത്തിച്ച് കൊടുക്കുവാനുള്ള സംവിധാനവും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്. ഹിറ സീഡ് ബാങ്കിന്റെ പ്രവർത്തനം ത്രിശൂർ ജില്ലയിലെ സീഡ് കോഡിനേറ്റേഴ്സായ അധ്യാപകർക്ക് പച്ചക്കറി വിത്തുകൾ തപാൽ മാർഗം അയച്ച് കൊടുത്ത് ആരംഭിച്ചു. ഹിറ ഇംഗ്ലീഷ് സ്കൂൾ ഫൈൻ ആർട്സ് സെക്രട്ടറി ആസിഫ് മുഹമ്മദ് സലേഹ് നസീർ, സീഡ് കോഡിനേറ്റർ ഷെഫീക്ക് കൊടുങ്ങൂപറമ്പിൽ എന്നിവർ നേതൃത്വം നൽകി...

October 19
12:53 2018

Write a Comment

Related News