SEED News

ജൈവ നെൽകൃഷിയിൽ വിജയഗാഥയുമായി വരവൂർ ഗവ.എൽ.പി.സ്കൂൾ



വരവൂർ : ജൈവ നെൽകൃഷിയിൽ വിജയഗാഥയുമായി വരവൂർ ഗവ.എൽ.പി.സ്കൂൾ രണ്ടാം വർഷത്തിലേക്ക് - കഴിഞ്ഞ വർഷം പാട്ടത്തിനെടുത്ത പാടത്ത് നൂറുമേനി വിളവെടുത്ത ഗവ.എൽ.പി സ്കൂൾ, നടുവട്ടം തറയിൽ മുഹമ്മദിന്റെ ഒരേക്കർ സ്ഥലം പാട്ടത്തിനെടുത്ത് ജൈവ നെൽ കൃഷിക്ക് തുടക്കമായി. ഞാറുനടൽ ചടങ്ങ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ ഉദ്ഘാടനം ചെയ്തു. വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബാബു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.സുനിത, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വിജയലക്ഷ്മി, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരായ സി. ഗോപകുമാർ, എം.എ.മോഹനൻ, വാർഡ് മെമ്പർമാരായ വീര ചന്ദ്രൻ ,എം.രവീന്ദ്രൻ, പങ്കജം, രുഗ്മിണി, കെ.വി.ഖദീജ ടീച്ചർ, സി.ആർ ഗീത, എന്നിവരും കൃഷി ഓഫീസർ ആരതി, എസ്.എം സി ചെയർമാർ വി.ജി.സുനിൽ, പി.ടി എ അംഗങ്ങൾ, SMcഅംഗങ്ങൾ, രക്ഷിതാക്കൾ, കാർഷിക ക്ലബ്ബ്, സീഡ് ക്ലബ്ബ് കുട്ടികൾ നാലാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾ, അധ്യാപകർ തൊഴിലാളികൾ നാട്ടുകാർതുടങ്ങി നാടിന്റെ ഉത്സവമായി ഞാറുനടൽ ചടങ്ങ് നടന്നു. കുട്ടികളിലൂടെ രക്ഷിതാക്കൾക്ക് കൃഷിയോടു താത്പര്യം ഉണ്ടാവാനും, വരവൂർ ഗ്രാമത്തിൽ ഒരു കൃഷി സ്ഥലം പോലും തരിശ്ശായി കിടക്കാതെ മുഴുവൻ സ്ഥലത്തും ജൈവ നെൽകൃഷി ചെയ്യാൻ നാട്ടുകാർക്ക് പ്രചോദനം നൽകുന്നതിനും, കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ജൈവ നെൽകൃഷി ചെയ്യുന്നതിനു പ്രചോദനം നൽകാനും വേണ്ടിയാണ് വരവൂർ ഗവ.എൽ.പി.സ്കൂൾ മാതൃകയാവുന്നതെന്നും, നാലാം ക്ലാസ്സിൽ നിന്നും പഠിച്ചിറങ്ങുന്ന മുഴുവൻ കുട്ടികളും നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ ചെയ്തു പഠിച്ചിരിക്കുമെന്നും, പ്രധാന അധ്യാപകൻ എം.ബി.പ്രസാദ് മാസ്റ്റർ പറഞ്ഞു. പി.ടി.എ.പ്രസിഡന്റ് പി.എസ്.പ്രദീപ് എല്ലാവർക്കും, നന്ദി അറിയിച്ചു.

October 19
12:53 2018

Write a Comment

Related News