SEED News

നാടൻ ഭക്ഷണശീലങ്ങൾ പകർന്നുനൽകി ലോക ഭക്ഷ്യദിനാചരണം

കഴക്കൂട്ടം: നാടൻ ഭക്ഷണശീലങ്ങൾ പകർന്നുനൽകി കണിയാപുരം കൈരളി വിദ്യാമന്ദിറിൽ ലോക ഭക്ഷ്യദിനാചരണം നടത്തി. മാതൃഭൂമി സീഡിന്റെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടന്നുവരുന്ന ഹരിതോത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. ‘2030-ഓടെ ആർക്കും വിശപ്പില്ലാത്ത ലോകം’, ‘എന്റെ പ്രവർത്തനങ്ങൾ ശോഭനമായ ഭാവിക്ക്’ എന്നീ ആശയങ്ങളാണ് ഇക്കൊല്ലത്തെ ഭക്ഷ്യദിനം ചർച്ചചെയ്തത്. നാടൻ ഭക്ഷണശീലങ്ങൾ-നമ്മുടെ ആരോഗ്യത്തിന് എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ വിദ്യാഭ്യാസപ്രവർത്തകൻ തോന്നയ്ക്കൽ രവി ഉദ്ഘാടനം ചെയ്തു. നാടൻ ഭക്ഷ്യമേളയും സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് പി.സതീഷ് അധ്യക്ഷനായി. പള്ളിപ്പുറം ജയകുമാർ, സ്കൂൾ പ്രിൻസിപ്പൽ എസ്.ശ്രീദേവി, ചെയർമാൻ ബി.എസ്.സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.


October 20
12:53 2018

Write a Comment

Related News