SEED News

കന്യാകുളങ്ങര ഗേൾസ് സ്‌കൂളിൽ സമഗ്ര ജൈവ പച്ചക്കറി പദ്ധതി

വെമ്പായം: കന്യാകുളങ്ങര ജി.ജി.എച്ച്.എസ്.എസിൽ മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർഥികൾ മാണിക്കൽ കൃഷിഭവന്റെ നേതൃത്വത്തിൽ സമഗ്രപച്ചക്കറി വികസനപദ്ധതി തുടങ്ങി.

പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ പമീലാ വിമൽരാജ് നിർവഹിച്ചു. എച്ച്.എം. എൻ.ആർ.പ്രീത, സീനിയർ അസിസ്റ്റന്റ് മണിയൻ, കൃഷി അസിസ്റ്റന്റ് ഷിഹാബ്ദീൻ, സീഡ് കോ-ഓർഡിനേറ്റർ ഷീന, അധ്യാപകരായ അബ്ദുൽ ഹക്കിം, മഞ്ജു, ഷിഹാന തുടങ്ങിയവർ പങ്കെടുത്തു.

സ്‌കൂൾ വർഷാരംഭത്തിൽ കൃഷിഭവൻ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും പച്ചക്കറിവിത്ത് വിതരണംചെയ്തിരുന്നു.

മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദപരമായ ജൈവകൃഷി സീഡംഗങ്ങളുടെ നേതൃത്വത്തിൽ സ്‌കൂൾ പരിസരത്തും കുട്ടികളുടെ ഭവനങ്ങളിലും ചെയ്തുവരുന്നു. ഒന്നാംഘട്ട വിളവെടുപ്പ് ജില്ലാപ്പഞ്ചായത്ത് മെമ്പർ വൈ.വി.ശോഭകുമാറിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.

വിളവെടുത്ത വിഭവങ്ങൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.


October 22
12:53 2018

Write a Comment

Related News