SEED News

ഇരിങ്ങോൾ കാവ് സംരക്ഷണയാത്ര സംഘടിപ്പിച്ചു.

പെരുമ്പാവൂർ :ഏഴാം ക്ലാസ്സിലെ അറബി, സയൻസ് പാഠപുസ്തകങ്ങളിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളായ 300 വിദ്യാർഥികൾ ഇരിങ്ങോൾ കാവ് സന്ദർശനം നടത്തി.
കാവുകളുടെ കേരളീയ പശ്ചാത്തലം എന്നീ വിഷയത്തിൽ കോ-ഓർഡിനേറ്റർ കെ.എ.നൗഷാദ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ഇരിങ്ങോൾ കാവ് വനo പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തിൽ വിദ്യാർഥികൾ കാവിന്റെ പരിസര ശുചീകരണം നടത്തി. വന സംരക്ഷണ പ്രതിജ്ഞയും നടത്തി.
പഠനം കേവല ക്ലാസ്സുമുറികൾക്ക് അപ്പുറം അനുഭവ യാഥാർഥ്വമാക്കുക എന്ന ലക്ഷ്വത്തോടെയാണ് ഈ പoന യാത്ര സംഘടിപ്പിച്ചതെന്ന് അധ്യാപകർ പറഞ്ഞു.
അധ്യാപകരായഅനീന എം.എൻ, ആശ കെ.കെ, ഷഹനാസ് എം.എൻ, ഫെബിനസിയാദ് എന്നിവർ നേതൃത്വം നൽകി.

October 26
12:53 2018

Write a Comment

Related News